Kerala

ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികൾക്കും ഇനി ആംബുലൻസ് സേവനം

വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും. ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികൾക്കും ഈ സേവനം ലഭ്യമാക്കുന്നത്.

Read also: എന്‍എസ്‌എസിനോട് ഞങ്ങൾക്ക് ശത്രുതയില്ല; കോടിയേരി ബാലകൃഷ്‌ണൻ

ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്‌സർലന്റ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സൂഡാൻ, ഇന്തോനേഷ്യ, ന്യൂസിലന്റ്, ടൊറോന്റോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗികളായ പ്രവാസികൾ/ഭൗതികശരീരം ഈ സേവനത്തിലൂടെ നാട്ടിലെത്തി ച്ചിട്ടുണ്ട്. ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്‌പോർട്ടിന്റെയും വിമാനടിക്കറ്റിന്റേയും പകർപ്പ് അയക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button