ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതെന്ന് സൂചന. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ റോബിന്‍സണ്‍ എന്ന 25കാരനെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ചയാണ് ബ്രിട്ടനിലെ എസക്സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിൽ ട്രക്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പരിശോധന നടത്തി. ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മനുഷ്യക്കടത്തിനിടെയുണ്ടായ അപകടമാണെന്നാണ് സൂചന.
Read also:സിലിയുടെ കൊലപാതകം; ഷാജുവിനെതിരെ നിര്‍ണായക മൊഴിയുമായി ജോളി
Post Your Comments