ന്യൂഡൽഹി: കശ്മീരിലെ ജനതയ്‌ക്കൊപ്പം ഇടതു പക്ഷം മാത്രമേയുള്ളൂവെന്ന് സിപിഎം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീർ ജനതയ്ക്ക് വേണ്ടി രാജ്യത്തെ എല്ലാ ജനങ്ങളും ഒരുമിച്ച് ഇറങ്ങണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നയം തെറ്റാണ്. ജനങ്ങളുടെ സമ്മതമില്ലാതെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ആർട്ടിക്കിൾ റദ്ദാക്കിയതിലൂടെ കശ്മീർ ജനതയെ അപമാനിക്കുകയായിരുന്നു .അത് മാറ്റാൻ ഇന്ന് കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണ്. ഞങ്ങൾക്കൊപ്പം നിൽക്കാൻ രാജ്യത്തെ ഇടതുപക്ഷവും മതനിരപേക്ഷവാദികളും ധൈഷണികരും തയ്യാറാകുന്നത് ആശ്വാസകരമാണെന്നും തരിഗാമി പറയുകയുണ്ടായി.
Read also: ത്രിപുര മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി ഒടുവിൽ ആശുപത്രിയിൽ നിന്നും അറസ്റ്റിലായി
Post Your Comments