ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത വെളിപ്പെടുത്തി സുദര്‍ശന ചക്ര വിഭാഗത്തിന്റെ പരിശീലനം, അണിനിരക്കുന്നത് 40000 സൈനികര്‍- വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: ജയ്സാല്‍മീറിലെ മരുഭൂമിയില്‍ വന്‍ സൈനിക സന്നാഹമൊരുക്കി ഇന്ത്യന്‍ സേന. പാക് അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇവിടെ സൈന്യം നടത്തുന്ന പരിശീലനം പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായ സുദര്‍ശന ചക്ര വിഭാഗത്തിലെ നാല്‍പ്പതിനായിരം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. യുദ്ധമുഖത്തിലെന്നപോലെ സേനയുടെ ഭാഗമായുള്ള അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും പ്രയോഗിച്ചാണ് പരിശീലനം നടത്തുന്നത്.

ALSO READ: കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സുദര്‍ശന ചക്ര വിഭാഗത്തിന്റെ പരിശീലനങ്ങളടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും, മിന്നല്‍ പ്രഹരശേഷിയും വിളിച്ചോതുന്ന പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

അടുത്തിടെ പാകിസ്ഥാന്‍ ഭീകര ക്യാമ്പിനെ തകര്‍ത്തെറിഞ്ഞ ബൊഫോഴ്‌സ് പീരങ്കികളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധമുഖത്ത് സൈനിക മുന്നേറ്റത്തിന് സഹായവുമായെത്തുന്ന ഫൈറ്റര്‍ വിമാനങ്ങളുടെ പ്രകടനവും ഇവിടെ നടക്കും. ഡിസംബര്‍ അഞ്ചുവരെയാണ് ജയ്‌സാല്‍മീറില്‍ കരസേനയുടെ പരിശീലനം നടക്കുന്നത്.

ALSO READ: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍; തീരുമാനത്തിൽ മാറ്റവുമായി കെഎസ്ആർടിസി

Share
Leave a Comment