Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഷീ ലോഡ്ജ്

തിരുവനന്തപുരം•സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് രാപ്പാര്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സഹായവുമായാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘ഷീ ലോഡ്ജ്’ പദ്ധതി സാക്ഷാത്ക്കരിക്കുന്നത്. വനിതകള്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഷീ ലോഡ്ജ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കാക്കനാട്ട് ആരംഭിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതി വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ മറ്റ് പ്രധാന ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയും നടക്കുന്നതായി മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 1988 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. സ്ത്രീകളുടെ ഉന്നമനത്തിനായി പല മികച്ച പദ്ധതികളും ഈ കാലയളവില്‍ നടപ്പാക്കി വിജയിപ്പിക്കുവാന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് എന്റെ കൂട് എന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചിരുന്നു. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button