തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബസ്ത്രീയും ചേര്‍ന്ന് എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ ആരംഭിയ്ക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും മിതമായ വാടകയില്‍ സുരക്ഷിതമായ ഭക്ഷണവും താമസവും ഒരുക്കുകയാണ് ലക്ഷ്യം. നവംബര്‍ ഒന്ന് മുതല്‍ ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും.
ലോഡ്ജുകളുടെ ഏകോപനം ആസൂത്രണ ബോര്‍ഡിന് ആയിരിയ്ക്കും. നഗരസഭകളുടെ കീഴിലായിരിയ്ക്കും ലോഡ്ജുകളുടെ പ്രവര്‍ത്തനം. മാര്‍ഗരേഖയും ബിസിനസ്സ് മാതൃകയും തയ്യാറാക്കുന്നതിന്റെ ചുമതല കുടുംബശ്രീയെ ഏല്‍പ്പിച്ചു.
Post Your Comments