തിരുവനന്തപുരം: കേരള ഭരണ സര്‍വീസി ലേക്ക് അപേക്ഷ സംബന്ധിച്ച് പിഎസ്സിയുടെ അറിയിപ്പ് ഇങ്ങനെ. കേരള ഭരണ സര്‍വീസിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നതിനുള്ള കരട് വിജ്ഞാപനം പി.എസ്.സി.യില്‍ തയ്യാറായി. ചൊവ്വാഴ്ചത്തെ പി.എസ്.സി. യോഗത്തില്‍ ഇത് അവതരിപ്പിച്ചു.
ഒഴിവുകളുടെ കാര്യത്തിലും പാഠ്യപദ്ധതിയെക്കുറിച്ചും സര്‍ക്കാരുമായി അവസാനവട്ട കൂടിയാലോചന ഈ മാസംതന്നെ നടത്തി, കേരളപ്പിറവിക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് ആലോചിക്കുന്നത്. പൊതുഭരണ വകുപ്പില്‍നിന്ന് ഇതിനുള്ള അനുമതി ലഭിച്ചതായാണ് വിവരം.
ഒഴിവുകള്‍ കണക്കാക്കാന്‍ വൈകുന്ന പക്ഷം പ്രതീക്ഷിത ഒഴിവുകള്‍ എന്ന നിലയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചേക്കും. ജൂനിയര്‍ ടൈം സ്‌കെയില്‍ ട്രെയിനി എന്നതാണ് കെ.എ.എസ്. പ്രവേശന തസ്തികയുടെ പേര്. റാങ്കുപട്ടികയ്ക്ക് ഒരു വര്‍ഷ കാലാവധിയുണ്ടാകും. ഐ.എ.എസിന് സമാനമായി ഒരുമിച്ച് നിയമനശുപാര്‍ശ അയച്ച് പരിശീലനം നല്‍കുന്നതാണ് രീതി.
18 മാസത്തെ പരിശീലനമാണ് ചട്ടത്തില്‍ പറയുന്നത്. 2018 ജനുവരി ഒന്നിനാണ് കെ.എ.എസ് പ്രാബല്യത്തില്‍ വന്നത്. രണ്ടുവര്‍ഷമാകാറായിട്ടും വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതില്‍ പരാതിയുയര്‍ന്നിരുന്നു.
Post Your Comments