ഇസ്രയേല്‍ : 2019ലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഇസ്രയേല്‍. ഗവണ്‍മെന്റുണ്ടാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതോടെയാണ് 2019 ല്‍ തന്നെ മമൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനെ ഇസ്രയേല്‍ നേരിടാനൊരുങ്ങുന്നത്. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു കക്ഷികളുമായി ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ നെതന്യാഹുവിന് പ്രസിഡണ്ട് റ്യുവെന്‍ റിവ്ലിന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍, മുഖ്യഎതിരാളിയും മുന്‍ സൈനിക മേധാവിയുമായ ബെന്നി ഗാന്റ്സുമായി സമവായത്തിലെത്താനോ മുന്‍ പ്രതിരോധമന്ത്രി അവിദോര്‍ ലീബര്‍മാന്റെ പാര്‍ട്ടിയുടെ പിന്തുണ നേടാനോ നെതന്യാഹുവിന് കഴിഞ്ഞില്ല. ഇതോടെയാണ്, ഗവണ്‍മെന്റ് രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്മാറുന്ന കാര്യം ലിക്കുഡ് പാര്‍ട്ടി തലവനായ നെതന്യാഹു പ്രഖ്യാപിച്ചത്. ഇതോടെ 2019-ല്‍ തന്നെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനും ഇസ്രയേല്‍ സാക്ഷ്യം വഹിക്കാനുള്ള സാധ്യത ശക്തമായി.
Read Also : കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം
ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ 120 സീറ്റാണുള്ളത്. സെപ്തംബര്‍ 17ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലപ്രകാരം നെതന്യാഹുവിന്റെ ലിക്കുഡിന് 32 സീറ്റും ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 33-ഉം സീറ്റാണുള്ളത്. ലിക്കുഡ് ഉള്‍പ്പെട്ട മുന്നണിക്ക് 55 സീറ്റ് ലഭിച്ചെങ്കിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. ഗാന്റ്സുമായി ചേര്‍ന്ന് വിശാല ഗവണ്‍മെന്റുണ്ടാക്കാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നെതന്യാഹു വീണ്ടും അധികാരത്തിലെത്തുന്നത് തടയുന്നതിനായി 13 സീറ്റുകളുള്ള അറബ്, പലസ്തീന്‍ വംശ പാര്‍ട്ടികള്‍ ഗാന്റ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Post Your Comments