Latest NewsKeralaNews

കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; മേയര്‍ സൗമിനി ജെയിനെ ഒരു മാസത്തിനകം മാറ്റുമെന്ന് സൂചന

കൊച്ചി: മേയര്‍ സൗമിനി ജെയിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൽ പോര് മുറുകുന്നു. ഒരു മാസത്തിനകം മേയറെ മാറ്റുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പുതുമുഖങ്ങള്‍ വേണമെന്നും ഡൊമിനിക് പ്രസന്റേഷനെപ്പോലെയുള്ള നേതാക്കള്‍ ആവശ്യമുന്നയിച്ചു. കൊച്ചി കോര്‍പറേഷന്‍ ഭരണം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യതയെപ്പോലും ബാധിച്ചുവെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുന്ന രീതിയില്‍ കോര്‍പറേഷന് വലിയ വീഴ്ച പറ്റിയെന്നതാണ് യുഡിഎഫ് ആരോപണം.

ALSO READ: ഒക്ടോബര്‍ 31 ന് ശേഷം കശ്മീര്‍ ജനതയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രയോജനങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്രമന്ത്രി

അതേസമയം പ്രതിസന്ധിയുണ്ടാകുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുകയല്ല വേണ്ടതെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെനിന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും സൗമിനി ജെയിന്‍ പറഞ്ഞു. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തുന്നത്. വലിയ രാഷ്ട്രീയ വിവാദത്തിനാണ് കൊച്ചിയിലെ മഴയും വെള്ളക്കെട്ടും വഴിവെച്ചത്. വെള്ളക്കെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഇന്നലെ വലിയ പ്രതിസന്ധിയും പൊട്ടിത്തെറിയും ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിലെ തന്നെ എ ഗ്രൂപ്പിനുള്ളിലാണ് ഇത്തരത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

ALSO READ: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി അബ്ദുള്ളക്കുട്ടി

കോര്‍പറേഷന്‍ ഭരണം യുഡിഎഫിന് ബാധ്യതയായി. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന് കോണ്‍ഗ്രസിനെതിരെ അതിശക്തമായ വികാരം ഉണ്ടായി. അതിനാല്‍ ഒരു മാസത്തിനകം സൗമിനി ജെയിനെ മാറ്റിക്കൊണ്ട് ഒരു പുതുമുഖത്തെ കോര്‍പറേഷനുവേണ്ടി അവതരിപ്പിക്കണം എന്നുള്ളതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button