KeralaLatest NewsNews

അന്ന ഈഡന് മുന്‍പേ നാക്കുളുക്കിയ രഞ്ജിത്ത് സിന്‍ഹ; റേപ്പ് ജോക്കിന്റെ ചരിത്രത്തെ കുറിച്ച് ലക്ഷ്മി നാരായണന്‍

ബലാത്സംഗം എന്നത് വിധിയാണ്, അത് എതിര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ആസ്വദിക്കുക എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഈഡന്‍ വിവാദത്തിലായിരുന്നു. കൊച്ചിയെ മുക്കിയ പെരുമഴയ്ക്ക് പിന്നാലെയായിരുന്നു അന്നയുടെ കുറിപ്പ്. പോസ്റ്റ് വിവാദത്തിലായതോടെ പിന്‍വലിച്ച് അന്ന ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ റേപ്പ് ജോക്ക് പറഞ്ഞ് പുലിവാലുപിടിക്കുന്ന ആദ്യത്തെ വ്യക്തിയല്ല അന്ന എന്ന് എഴുതിയിരിക്കുകയാണ് ലക്ഷ്മി നാരായണന്‍ എന്ന മാധ്യമപ്രവര്‍ത്തക.

ചൈനീസ് ചിന്തകനായ കണ്‍ഫ്യൂഷ്യസ് ആണ് ഈ ചൊല്ലിന്റെ പിതാവ്.ഒരു ചൊല്ല് എന്ന നിലയില്‍ പറഞ്ഞു പോയ കാര്യത്തിന്റെ മറുപുറം മാത്രമെടുത്ത് ചര്‍ച്ച ചെയ്തതുകൊണ്ടാണ് ഈ പ്രശ്‌നമെന്ന് വാദിക്കുന്നവരോട് ചിലത് പറയാനുണ്ട്. ആര്, എന്ത് , ആരോട് പറയുന്നു എന്നതും, കേള്‍ക്കുന്നവര്‍ അത് എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതും ഒരുപോലെ പ്രധാനം തന്നെയാണ്. മലയാളികള്‍ക്ക് വിവരമില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ വക്രവത്കരിച്ചുള്ള അര്‍ത്ഥം മാത്രം എടുക്കുന്നത് എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്, ബലാല്‍സംഗം തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കണം എന്ന് പറഞ്ഞു വിവാദത്തില്‍ പെടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യേണ്ടി വന്ന ആദ്യത്തെ വ്യക്തിയല്ല അന്ന ഈഡന്‍ എന്ന് ലക്ഷ്മി കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്ന ഈഡന് മുൻപേ നാക്കുളുക്കിയ രഞ്ജിത്ത് സിൻഹ

#norapejokes #saynotorapejokes

fate is like rape, if you cant resist, enjoy it എന്ന ചൊല്ലിന്റെ പ്രയോഗത്തിലൂടെ എൽഎൽബി ബിരുദദാരിയായ അന്ന ലിൻഡ ഈഡൻ ഒരു പറ്റം മലയാളികളുടെ കണ്ണിലെ കരടായി മാറിയത് പെട്ടന്നായിരുന്നു. പ്രസ്തുത സംഭവത്തിൽ അന്ന പോസ്റ്റ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നല്ലകാര്യം തന്നെ !

വാസ്തവത്തിൽ ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസ് ആണ് ഈ ചൊല്ലിന്റെ പിതാവ്.ഒരു ചൊല്ല് എന്ന നിലയിൽ പറഞ്ഞു പോയ കാര്യത്തിന്റെ മറുപുറം മാത്രമെടുത്ത് ചർച്ച ചെയ്തതുകൊണ്ടാണ് ഈ പ്രശ്നമെന്ന് വാദിക്കുന്നവരോട് ചിലത് പറയാനുണ്ട്. ആര്, എന്ത് , ആരോട് പറയുന്നു എന്നതും, കേൾക്കുന്നവർ അത് എങ്ങനെ ഉൾക്കൊള്ളുന്നു എന്നതും ഒരുപോലെ പ്രധാനം തന്നെയാണ്. മലയാളികൾക്ക് വിവരമില്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ വക്രവത്കരിച്ചുള്ള അർത്ഥം മാത്രം എടുക്കുന്നത് എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്, ബലാൽസംഗം തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണം എന്ന് പറഞ്ഞു വിവാദത്തിൽ പെടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യേണ്ടി വന്ന ആദ്യത്തെ വ്യക്തിയല്ല അന്ന ഈഡൻ.

2013 ൽ സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന രഞ്ജിത് സിന്‍ഹ ‘ ബലാല്‍സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ’ എന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു. രാജ്യത്തെ കായിക മേഖലയില്‍ വാതുവയ്പ്പ് നിയമപരമാക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് സിന്‍ഹ വിവാദ പരാമര്‍ശം നടത്തിയത്. ‘രാജ്യത്തെ വാതുവയ്പ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതു പോലെയാണെന്നായിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്, തികച്ചും ശുദ്ധോദ്ദേശം മാത്രം. അതും പറഞ്ഞതോ, സ്‌പോര്‍ട്‌സിലെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയിലും. പക്ഷെ ബലാൽസംഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയുള്ള പരാമർശം എന്ന നിലക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സ്ത്രീസംഘടനകളും രഞ്ജിത്ത് സിൻഹക്ക് എതിരെ രംഗത്തെത്തി.

സിന്‍ഹയുടെ പരാമര്‍ശം ബലാല്‍സംഗത്തെ ന്യായീകരിക്കുന്നതാണെന്നും പരാമര്‍ശം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും പറഞ്ഞു എതിർപ്പ് പ്രകടിപ്പിച്ചതിൽ മുന്നിൽ സി.പി.ഐ.എം നേതാവ് ബൃന്ദകാരാട്ട് ആയിരുന്നു.മാത്രമല്ല, സോഷ്യൽ മീഡിയയിലും രഞ്ജിത്ത് സിൻഹക്ക് ശക്തമായ ആക്രമണം നേരിടേണ്ടി വന്നു. അദ്ദേഹത്തെ പോലെ ഉയര്ന്ന പദവി വഹിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇത്തരമൊരു പരാമർശം വിശ്വസനീയമെന്നാണ് പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ ട്വിറ്ററിലൂടെ അന്ന് പ്രതികരിച്ചത്. ഒടുവിൽ തന്റെ വാക്കുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞു സിൻഹ തലയൂരി.

ബലാൽസംഘത്തെ തമാശരൂപേണ അവതരിപ്പിക്കുന്നത്, എന്നും എതിർക്കപ്പെടേണ്ട കാര്യം തന്നെയാണ്. ബഹുഭൂരിപക്ഷം വരുന്ന സമൂഹം ഒരു വ്യക്തി പറയുന്ന കാര്യത്തെ ഏത് അർത്ഥത്തിൽ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പറഞ്ഞ കാര്യത്തിലെ യുക്തിയും ശരിതെറ്റുകളും. ഇവിടെ തെറ്റ് എന്ന് സമൂഹം വിലയിരുത്തിയ കാര്യത്തെ തിരുത്താൻ കാണിച്ച മനസും അംഗീകരിക്കാം.

https://www.facebook.com/lakshmi.narayanan.39/posts/2617770924945919

shortlink

Related Articles

Post Your Comments

Related Articles


Back to top button