Latest NewsKeralaNews

കേരളത്തിന്റെ ലാപ്ടോപ്പ്: അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ ലാപ്ടോപ്പ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് സർക്കാർ. കോക്കോണിക്സ് എന്നാണ് ലാപ്ടോപ്പ് അറിയപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

ALSO READ: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ നാല് ഇന്ത്യന്‍ താരങ്ങള്‍; ശർമ്മയ്ക്ക് ഏറ്റവും ഉയർന്ന സ്ഥാനം

കെല്‍ട്രോണ്‍, ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ALSO READ: ആറ് വാഹനങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പോകുന്നു, പൊലീസ് കള്ള് വണ്ടിക്ക് കൈ കാണിച്ചു; പിന്നീട് സംഭവിച്ചത്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. “ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക”, എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.

ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌ കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button