ലഖ്‌നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയക് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തിവാരിയുടെ ശരീരത്തില്‍ 15 തവണ കുത്തേറ്റതിന്റെ മുറിവുകളുണ്ട്. മുഖത്ത് വെടിയേറ്റതിന്റെ പാടുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ മുകള്‍ ഭാഗത്താണ് 15 തവണയും കുത്തേറ്റത്.
കീഴ്ത്താടിക്കും നെഞ്ചിനും ഇടയിലാണ് ഈ കുത്തുകള്‍ ഒക്കെയും ഏറ്റതെന്നും എല്ലാ മുറിവുകള്‍ക്കും 10 സെന്റീമീറ്ററോളം ആഴമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലും ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്. കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ലക്ഷണമാണിതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. തിവാരിയുടെ ശരീരത്തില്‍ തലയോട്ടിക്ക് പിറകില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. എന്നാല്‍ ഇത് മുഖത്തിന്റെ ഇടത് വശത്തു നിന്നുമുണ്ടായ ആക്രമണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഖുര്‍ഷിദാബാദിലെ വസതിക്ക് സമീപത്ത് വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. കാവി വസ്ത്രം ധരിച്ച് എത്തിയവര്‍ തിവാരിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്. പിന്നീട് തിവാരിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു.
ALSO READ: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്; മന്ത്രിസഭാ യോഗത്തിലെ തീരുമാനമിങ്ങനെ
ഇവര്‍ രക്ഷപ്പെടും മുന്‍പ് നിരവധി തവണ കഴുത്തില്‍ ആഞ്ഞുകുത്തിയിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായിരുന്നു. അഷ്ഫാഖ്, മൊയ്‌നുദീന്‍ പതാന്‍ എന്നിവരാണ് പിടിയിലായത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് രണ്ടുപേരും തീവ്രവാദവിരുദ്ധ സേനയുടെ പിടിയിലായത്.
Post Your Comments