Latest NewsUAENewsGulf

ദുബായില്‍ അമിതമായി മദ്യപിച്ച യുവാവ് ഹോട്ടല്‍മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു : യുവാവിന് ജയില്‍ശിക്ഷയും നാടുകടത്തലും

ദുബായ് : അമിതമായ മദ്യപിച്ചെത്തിയ യുവാവ് ടൂറിസ്റ്റ് വനിതയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. പീഡനശ്രമത്തിന് യുവാവിന് മൂന്ന് മാസത്തെ ജയില്‍ശിക്ഷയും നാടുകടത്തലിനും വിധിച്ചു. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. 21 വയസുള്ള സൗദി പൗരനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

Read Also : വിവാഹ വാഗ്ദാനം നല്‍കി പീഡനം : ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്

ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് രാത്രി പത്ത മണിയോടെയായിരുന്നു സംഭവം. സൗദി പൗരനും സംഘവും താമസിച്ചിരുന്ന ഹോട്ടലിലെ സമീപത്തെ മുറിയില്‍ ടൂറിസ്റ്റുകളായ മൂന്ന് വിദേശ വനിതകളായിരുന്നു. സുഹൃത്തുക്കളായ മൂന്ന് വനിതകളിലൊരാള്‍ സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കിറങ്ങി. ഇതു കണ്ട സൗദി പൗരന്‍ അവര്‍ താമസിച്ചിരുന്ന മുറിയിലേയ്ക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

ലൈംഗികാതിക്രമത്തെ കുറിച്ച് വിദേശ വനിത പറയുന്നതിങ്ങനെ, രാത്രി 10 മണിയോടെ ഞങ്ങളുടെ സുഹൃത്ത് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് പോയ ഉടന്‍ മുറിയുടെ വാതില്‍ തള്ളി തുറന്ന് ഒരാള്‍ കയറി വന്നു. എന്നാല്‍ ഡോര്‍ അടഞ്ഞതിനു ശേഷം മാത്രമാണ് അയാളുടെ കൂടെ മറ്റ് രണ്ട് പേര്‍കൂടി ഉണ്ടെന്ന് കണ്ടത്. ഇവരെ കണ്ടപ്പോള്‍ ഉടന്‍ ഞാന്‍ പുറത്തേയ്ക്കിറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ കോഫി തരാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഇതിനിടെ അവര്‍ ഞങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും എന്തിനാണ് ഇവിടെ വന്നതെന്നുമൊക്കെ തിരക്കി. പക്ഷേ ഞങ്ങള്‍ അവരോട് പുറത്തേയ്ക്ക് കടക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഇതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു. തുടര്‍ന്ന് എനിയ്ക്ക് ഇവിടെ കുളിയ്ക്കണമെന്ന് യുവാക്കളിലൊരാള്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഒരു യുവാവ് എന്നെ കയറിപിടിയ്ക്കുകയും ബലമായി ചുംബിയ്ക്കുകയും ചെയ്തു.

ഇതിനിടെ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് പോയ സുഹൃത്ത് വന്ന് കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്ന ഉടന്‍ യുവാക്കളെ പുറത്താക്കി പെട്ടെന്ന് വാതിലടച്ചു. തുടര്‍ന്ന് ബാര്‍ഷാ പൊലീസ് സ്റ്റേഷനില്‍ തലേന്ന് രാത്രിയിലെ സംഭവത്തെ കുറിച്ച് പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button