ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാടെങ്ങും. ചടങ്ങുകൾക്കും ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടാകുമെങ്കിലും ആഘോഷത്തിന് മിക്കയിടത്തും ഒരു കുറവും കാണില്ല. ധൻതേരസ് ,നരക ചതുർദശി ,അമാവാസ്യ ,കാർത്തിക സുധ പടയാമി ,യമ ദ്വിതീയ എന്നിങ്ങനെ 5 ദിവസത്തെ ആഘോഷമാണ് ദീപാവലി. ഗോവയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ദീപാവലി. ദീപങ്ങൾ തെളിയിച്ചും ഭീമാകാരങ്ങളായ രൂപങ്ങള്‍ ഉണ്ടാക്കി അതിനെ കത്തിച്ചുമാണ് ഇവിടെയുളളവർ ദീപാവലി ആഘോഷിക്കുന്നത്.
രാജസ്ഥാനിൽ ഏറ്റവും വ്യത്യസ്തമായ ദീപാവലി ആഘോഷം നടക്കുന്ന ഇടമാണ് ജയ്പൂര‍്. അഞ്ചു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇവിടെയുള്ളത്. ഈ ദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ ചുവരുകളും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കും. ദീപാവലി ആഘോഷങ്ങൾ വിവിധ രീതിയിൽ ആസ്വദിക്കുന്നവരാണ് തമിഴ്നാട്ടുകാർ. വർണ്ണങ്ങള്‍ നിറഞ്ഞ ആഘോഷങ്ങൾ തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാവും. എന്നാൽ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ ആഘോഷങ്ങൾ ഉള്ളത്.
Post Your Comments