ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എന്‍.എലും ബി.എസ്.എന്‍.എലും തമ്മിലുള്ള ലയനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം അറിയിച്ചു. ഇരു ടെലികോം കമ്പനികളെ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ലയനത്തിന്റെ ഭാഗമായി കടപ്പത്രം ഇറക്കുകയും ആസ്തികള്‍ വില്‍ക്കുകയും ചെയ്യും. ജീവനക്കാര്‍ക്കായിസ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) നടപ്പാക്കും. കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വില്‍പനയിലൂടെ 38,000 കോടിയും നാല് വര്‍ഷം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലയനം പൂര്‍ണ്ണമായതിന് ശേഷം ബിഎസ്എന്‍ലിന്റെ അനുബന്ധ സ്ഥാപനമായി എംടിഎന്‍എല്‍ പ്രവര്‍ത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നത്. ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അതേസമയം, ലയനം ഉപഭോക്താക്കളെ ബാധിയ്ക്കില്ലെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു
Post Your Comments