KeralaLatest NewsNews

കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: പിഞ്ചു കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂര്‍ ചക്കരക്കല്‍ സോനാ റോഡില്‍ ആണ് നാടിനെ നടുക്കിയ സംഭവം. അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു. സോന റോഡ് സ്വദേശി രാജീവിന്റെ ഭാര്യ പ്രസീന (36)യാണ് അഞ്ചര മാസം പ്രായമായ പെണ്‍കുഞ്ഞ് ജാന്‍വി രാജിനേയും എടുത്ത് കിണറ്റില്‍ ചാടിയത്. ഇന്ന് രാവിലെ ആറോടെ വീട്ടുകിണറ്റിലാണ് പ്രസീന കുഞ്ഞിനെയുമെടുത്ത് ചാടിയത്.

കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാന്‍ബി രാജിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പ്രസവശേഷം യുവതിക്ക് തീവ്രവിഷാദ രോഗം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചക്കരക്കല്ല് പൊലീസ് സംഭവത്തില്‍ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button