അബുദാബി: ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയയാണെന്ന യുവതിയുടെ സംശയം ഒടുവില്‍ എത്തിയത് വിവാഹമോചനത്തില്‍. ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ 30കാരിയായ യുവതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. മറുവശത്തുള്ളത് ഭാര്യയാണെന്ന് തിരിച്ചറിയാതിരുന്ന ഭര്‍ത്താവ് തന്നെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു നല്‍കുകയും ഒരു രാത്രി അവള്‍ക്കൊപ്പം ചിലവഴിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ ബന്ധം വിവാഹമോചനത്തിലെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിരുന്നു. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
തന്റെ ജോലി ചെയ്യുന്ന കമ്പനി പുതിയ ബ്രാഞ്ചുകള്‍ തുറന്നിട്ടുണ്ടെന്നും അതിനാല്‍ ചിലപ്പോള്‍ രാത്രിയിലുള്‍പ്പെടെ ജോലി ചെയ്യേണ്ടി വരുമെന്നും യുവാവ് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ ഫേസ്ബുക്കില്‍ അദ്ദേഹം മറ്റ് യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ യുവതി കണ്ടു. ഇതിനെക്കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അവരൊക്കെ തന്റെ സഹപ്രവര്‍ത്തകരാണെന്നും അതിലപ്പുറം മറ്റ് ബന്ധങ്ങളില്ലെന്നുമായിരുന്നു ഭര്‍ത്താവ് പറഞ്ഞത്.
ഒരു ദിവസം, അബുദാബിയിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതായി യുവതിയുടെ സുഹൃത്ത് ഫോണ്‍ വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ ഭാര്യ ഇയാളെ വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ചെങ്കിലും താന്‍ ജോലിത്തിരക്കിലാണെന്നും അടുത്ത ദിവസം തിരിച്ചെത്തുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതിക്ക് അന്നുമുതല്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ജോലിക്ക് പോകുന്ന ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയ ശേഷവും മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നതായി അവര്‍ കണ്ടെത്തി. ഇതോടെയാണ് യുവതി മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവുമായി ചാറ്റ് ചെയ്യാന്‍ ആരംഭിച്ചത്. ഭര്‍ത്താവ് ഫോട്ടോ ചോദിച്ചതിന് പിന്നാലെ മറ്റൊരു സുന്ദരിയായ യുവതിയുടെ ഫോട്ടോ ഇവര്‍ ഭര്‍ത്താവിന് അയച്ചു.
ഒരു ദിവസം ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ തന്നെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹവുമായി ചാറ്റ് ചെയ്തു. തന്റെ സുന്ദരിയായ കാമുകിയോട് സല്ലപിക്കുന്ന സന്തോഷത്തില്‍ ഇരുന്ന ഭര്‍ത്താവിനോട് തന്നോടൊപ്പം പുറത്ത് പോകാമോ എന്ന് ചോദിക്കുകയും ഒരു രാത്രി നഗരത്തില്‍ അവളോടൊപ്പം ചിലവഴിക്കാന്‍ അയാള്‍ സമ്മതിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് യുവതി ഭര്‍ത്താവിനോട് വഴക്കിടുകയും താനയച്ച ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുകയും ചെയ്തു. യുവതി ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടെങ്കലും ഒരു കുഞ്ഞുണ്ടെന്ന വസ്തുത കണക്കിലെടുത്ത് ഭര്‍ത്താവ് ക്ഷമ ചോദിച്ചു. എന്നാല്‍ യുവതി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ALSO READ: ‘ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്’; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
കുടുംബ കോടതിയെ സമീപിച്ച യുവതിക്ക് വിവാഹമോചനത്തിന് അംഗീകാരം നല്‍കുകയും കുട്ടിയുടെ കസ്റ്റഡി അമ്മയ്ക്ക് നല്‍കുകയും ചെയ്തു. അവര്‍ക്ക് ഒരു വീടും മറ്റ് പ്രതിമാസ ചെലവുകളും നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments