
കണ്ണൂർ: മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിച്ചു. വിവിധ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളില്‍ ബീച്ചുകള്‍, വെള്ളച്ചാട്ടം, മലമ്പ്രദേശങ്ങള്‍ തുടങ്ങിയവ സന്ദശിക്കുന്നത് വിനോദ സഞ്ചാരികള്‍ ഒഴിവാക്കണം. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ ഇറക്കുന്നതിനും നിയന്ത്രണമുണ്ടായിരിക്കും. കയാക്കിംഗ് പോലെയുള്ള സാഹസിക പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശമുണ്ട്.
Read also: കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
Post Your Comments