ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ കൂടുതൽ ആരോപണം. ഇദ്ദേഹത്തിനെതിരായ കേസ് ഛത്തീസ്ഗഡിലെ കോടതിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം. ബിജെപി നേതാവിനെതിരായ വ്യാജ സെക്‌സ് സിഡി വിവാദ കേസില്‍ പ്രതിയാണ് ഭൂപേഷ് ബാഗല്‍.ഛത്തീസ്ഗഡ് രാഷ്ട്രീയത്തെ ഏറെ മുള്‍മുനയിലാക്കിയ കേസാണ് 2017ലെ സെക്‌സ് സിഡി വിവാദം. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് സംഭവം.
അന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു സര്‍ക്കാര്‍. പിന്നീട് രാഷ്ട്രീയ സാഹചര്യം മാറുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായ ശേഷം കേസിലെ സാക്ഷികള്‍ ഭീഷണി നേരിടുന്നുവെന്നാണ് സിബിഐ സുപ്രീംകോടതിയെ അറിയിച്ചത്. വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.ഛത്തീസ്ഗഡിലെ കോടതിയില്‍ നടക്കുന്ന വിചാരണ സുപ്രീംകോടതി നിര്‍ത്തിവച്ചു. സിബിഐയുടെ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ പ്രതികളോടും സംസ്ഥാന സര്‍ക്കാരിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
മാധ്യമ രംഗത്തെ ഒരു പ്രമുഖന്‍ തന്നെ ബലാത്സംഗം ചെയ്തതായി തുറന്ന് പറഞ്ഞ് സംവിധായകന്‍
സാക്ഷികള്‍ക്കെതിരെ അകാരണമായി കേസെടുത്തിട്ടുണ്ടെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെയാണ് കേസ് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭൂപേഷ് ബാഗല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന വേളയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് കേസിലെ സാക്ഷികള്‍ സിബിഐക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മൊഴി മാറ്റിപ്പറയണമെന്നും മുഖ്യമന്ത്രിക്കെതിരേ കേസില്‍ ഹാജരായാല്‍ അനന്തരഫലം കടുത്തതാകുമെന്നുമാണ് ഭീഷണി.
Post Your Comments