WomenLife Style

നവജാതശിശുവിനെ പരിപാലിക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു സ്ത്രീ ആദ്യമായി അമ്മയാകുമ്പോൾ പലതരം വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ട്. അമ്മമാർക്ക് തികച്ചും പുതിയ ഒരനുഭവം ആയിരിക്കും അത്. പലർക്കും കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള അറിവും കുറവായിരിക്കും. ഒരുപാടു ഉത്കണ്ഠയും ,സംശയങ്ങളും നിറഞ്ഞതായിരിക്കും അമ്മമാരുടെ മനസ്സ്. കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചെറിയ അശ്രദ്ധ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ കുഞ്ഞിന്റെ ആവശ്യങ്ങളും രീതികളും മനസിലാക്കി നിങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

പല രക്ഷകർത്താക്കളും കുഞ്ഞിന്റെ കരച്ചിൽ നിർത്താനായി വേഗത്തിൽ ചാഞ്ചാട്ടാറുണ്ട് .ഇത് കുഞ്ഞിന്റെ ആന്തരാവയവങ്ങളെ തകരാറിലാക്കും. അതിനാൽ മെല്ലെയുള്ള ചാഞ്ചാട്ടമാണ് നല്ലത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നേരത്തെ മുലപ്പാൽ നിർത്തുന്നത് കുഞ്ഞിനു പോഷകക്കുറവും, ദഹനക്കേടും ഉണ്ടാക്കും. അതിനാൽ മറ്റു ഭക്ഷണം കൊടുത്താലും മുലപ്പാൽ കൂടി കൊടുക്കുന്നതാണ് നല്ലത്.
പലപ്പോഴും ,കുഞ്ഞു ഉറങ്ങിക്കഴിയുമ്പോൾ പാൽക്കുപ്പി എടുത്തുമാറ്റാൻ അമ്മമാർ മറക്കാറുണ്ട്. ഇങ്ങനെ പാൽ കുടുങ്ങി കുഞ്ഞിനെ അബോധാവസ്ഥയിൽ വരെ എത്തിച്ചേക്കാം .

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ 6 മാസത്തിനു മുൻപ് കുഞ്ഞിനു അധികം വെള്ളം കൊടുക്കരുത് .ഇത് കുഞ്ഞിനു ഇലക്ട്രോലൈറ്റ് ഇംബാലൻസ് ഉണ്ടാക്കുകയും സോഡിയം ലെവലിനെ ബാധിക്കുകയും ചെയ്യും .കുഞ്ഞുങ്ങളെ വയറിനു താഴെയോ സൈഡിലോ കിടത്തുന്നത് ഒഴിവാക്കുക. ഇത് അവരുടെ ശ്വസനപ്രക്രീയയെ ബാധിക്കുകയും ആരോഗ്യം വഷളാക്കുകയും ചെയ്യും. പിൻവശത്തേക്ക് കിടക്കുന്ന വിധമാണ് നല്ലത് .

പ്രാരംഭ മാസങ്ങളിൽ കുഞ്ഞു കിടക്കുമ്പോൾ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് .അവരുടെ നട്ടെല്ലും ,കഴുത്തുമെല്ലാം അതിലോലമാണ് .ചെറിയ ഒരു മാറ്റം തന്നെ അപകടത്തിലേക്കോ ,ശ്വാസതടസ്സത്തിനോ വഴിവച്ചേക്കാം. പലപ്പോഴും കുഞ്ഞിന്റെ അമിത കരച്ചിൽ സാധാരണം എന്ന് നാം കരുതിയേക്കാം .എന്നാൽ വിദഗ്ധർ പറയുന്നത് ഇത് ചിലപ്പോൾ കുട്ടികളിലെ മെന്റൽ ട്രോമ കാരണമായിരിക്കും , ഇത് പിന്നീടു കേൾവിക്കുറവിലേക്കും നയിച്ചേക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button