Latest NewsBikes & ScootersNews

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ മോഡൽ അവതരിപ്പിച്ചു

മുംബൈ: സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ മോഡൽ ഇന്ത്യയിൽ എത്തി. ഇറ്റാലിയന്‍ വാഹന നിർമ്മാതാക്കളുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബൈക്കിന്‍റെ ബുക്കിംഗ് സെപ്‍തംബറില്‍ തന്നെ കമ്പനി ആരംഭിച്ചിരുന്നു. 4,000 രൂപയാണ് ബുക്കിംഗ് തുക. ബൈക്കുകളുടെ വിതരണം ബെനലി ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഒറ്റ ഇരട്ട വാഹന നിയന്ത്രണം: സർക്കാർ തീരുമാനം നവംബർ ഒന്നിന് ഹൈക്കോടതി പരിശോധിക്കും

ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

ALSO READ: `കൊച്ചിയില്‍ ഏറ്റവും മാരകമായ മയക്കുമരുന്ന് പിടികൂടി : മയക്കുമരുന്ന് ഡിജെ പാര്‍ട്ടിയ്ക്ക് വേണ്ടി

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. 1.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button