KeralaLatest NewsIndia

കോൺഗ്രസിൽ തമ്മിലടി തുടങ്ങി; ഇലക്ഷനിൽ തോറ്റാൽ കാരണം സ്ഥാനാർത്ഥി നിർണ്ണയമെന്ന് വിഡി സതീശൻ

കോന്നിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർത്ഥി നിർണയമായിരിക്കുമെന്ന് വിഡി സതീശൻ എംഎൽഎ

കോന്നി: ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരും മുൻപേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി. കോന്നിയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളിലാണ് നേതാക്കൾ. കോന്നിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർത്ഥി നിർണയമായിരിക്കുമെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു. കോന്നിയിൽ അടിയൊഴുക്കുകൾ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോന്നിയിൽ യുഡിഎഫ് ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വിട്ട് ഡാര്ജിലിങ് എംപി

സ്ഥാനാർത്ഥി നിർണയത്തെ സംബന്ധിച്ച് പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തിയിട്ടും അടൂർ പ്രകാശ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ വിഡി സതീശന്റെ നിലപാടിന് പിന്തുണയുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തി. പ്രതിസന്ധികളെ അതിജീവിക്കുമെന്നാണ് വിശ്വാസമെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു.അതേസമയം, താൻ വിജയിക്കുമെന്ന് ഉറപ്പാണെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിപി മോഹൻരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button