KeralaLatest NewsNews

സിസ്റ്റര്‍ അഭയ കേസ്: ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട ഉദ്യോഗസ്ഥരെ വിസ്തരിക്കും, മൊഴി നിര്‍ണായകം

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട രണ്ട് ഉദ്യോഗസ്ഥരെ ഇന്ന് വിസ്തരിക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്ന് വിസ്തരിക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ ഇവരുടെ മൊഴി നിര്‍ണായകമാകും എന്നാണ് പ്രതീക്ഷ.

ALSO READ: കൂടത്തായി കൊലപാതക പരമ്പര : അന്നമ്മയോട് ജോളിയ്ക്ക് പക ഉണ്ടാകാനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് ജോളി

ഈ രണ്ട് സാക്ഷികളെയും സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ നേരത്തേ സിജെഎം കോടതി വെറുതെ വിട്ടിരുന്നു. അതിനാല്‍ തന്നെ ഇവരുടെ മൊഴി നിര്‍ണ്ണായകമാകും. കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ തിരുത്തല്‍ വരുത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

അതേസമയം, ഇന്നലെ കേസിലെ 21-ാം സാക്ഷിയായ ഡോ. എം എ അലി, സിബിഐ കോടതിയില്‍ നിര്‍ണായക മൊഴി നല്‍കിയിരുന്നു. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസിലെ മുന്‍ കൈയ്യക്ഷര വിദഗ്ധനാണ് ഡോക്ടര്‍ എം എ അലി.
പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഡോ. എം എ അലിയുടെ മൊഴി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ വി വി അഗസ്റ്റിന്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സാക്ഷികളുടെ ഒപ്പുകള്‍ വ്യജമാണെന്നാണ് അലിയുടെ മൊഴിയിലുള്ളത്. നേരത്തെ കേസില്‍ വിസ്തരിച്ച സാക്ഷിയായ സ്‌കറിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പ് തന്റേതല്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തൊണ്ടി സാധനങ്ങള്‍ നശിപ്പിച്ച ശേഷം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടാണ് ഇതെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തല്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുന്‍ കൈയ്യക്ഷരവിദഗ്ധനായ ഡോ. എം എ അലിയുടെ മൊഴി.

ALSO READ: മുത്തലാഖ്, പൗരത്വം, ജമ്മുകാശ്മീര്‍ വിഷയങ്ങൾക്ക് ശേഷം ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രൂപം നല്‍കിയ ഇന്ത്യന്‍ ശിക്ഷാ നിയമം അടിമുടി പൊളിച്ചെഴുതാൻ കേന്ദ്രം ; കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച്‌ ഇനി ശിക്ഷയുടെ കാഠിന്യം കൂടും

shortlink

Related Articles

Post Your Comments

Related Articles


Back to top button