കാശ്മീർ: ഇരു സൈന്യങ്ങൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ വഴി അപേക്ഷയുടെ അടവുനയവുമായി പാക്കിസ്ഥാൻ രംഗത്ത്. ശനിയാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതിനു തൊട്ടുപിന്നാലെയാണ് അതിര്‍ത്തിക്കപ്പുറത്തേക്ക് ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പാക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകര്‍ത്തത്. നിയന്ത്രണരേഖയിലെ മച്ചാല്‍ സെക്ടറിലാണ് കനത്ത വെടിവയ്പ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് സമാധാനത്തിനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ ആരംഭിച്ച്.
ALSO READ: ബ്രെക്സിറ്റ് കരാർ: സ്പീക്കർ വോട്ടെടുപ്പ് നിരസിച്ചു; ബോറിസ് ജോൺസന് തിരിച്ചടി
ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ പാക് അധീന കശ്മീരിലെ ജനങ്ങൾ പാക് സർക്കാരിനെതിരെ രംഗത്തെത്തുകയും , മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു . അതിനു പിന്നാലെയായിരുന്നു പാക് സൈന്യം ആക്രമിക്കരുതെന്ന അപേക്ഷ മുന്നോട്ട് വച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യ ആക്രമണം നടത്തിയ പ്രദേശങ്ങൾ സന്ദർശിക്കാൻ തങ്ങളുടെ മാദ്ധ്യമ പ്രവർത്തകർ എത്തുന്നുണ്ടെന്നും , അവർക്ക് മുന്നിൽ വച്ച് ആക്രമണങ്ങൾ നടത്തുകയോ, വെടിവയ്പ്പ് നടത്തുകയോ ചെയ്യരുതെന്നാണ് പാക് സൈന്യം ആവശ്യപ്പെട്ടത്.
ALSO READ: സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…
കശ്മീരിലെ കുപ്‌വാര ജില്ലയിലെ ടാങ്ധറിന് എതിര്‍വശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്‌വര. പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടം സന്ദർശിക്കാൻ ഇന്ന് പാക് വിദേശ കാര്യ വക്താക്കളും ,മാദ്ധ്യമപ്രവർത്തകരുമെത്തിയിരുന്നു.
Post Your Comments