KeralaLatest NewsNews

യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി കുതിരാന്‍ മലയില്‍ തള്ളിയ സംഭവം : പ്രതി പിടിയില്‍

ചാലക്കുടി : യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി കുതിരാന്‍ മലയില്‍ തള്ളിയ സംഭവം . പ്രതി പിടിയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായിരുന്നു ഇത്. ഭവനഭേദനം, മോഷണം, പിചിച്ചുപറി, കൊലപാതകം എന്നിങ്ങനെ 25 കേസുകളില്‍ഡ പ്രതിയായ സംസ്ഥാനന്തര കുറ്റവാളി എറണാകുളം ജില്ലയിലെ കുറുമശേരി സ്വദേശി കോടാലി കോപ്ലിപ്പാടത്തെ താമസിക്കുന്ന മുടവന്‍പ്ലാക്കല്‍ ഹരിയാണ് (47) അറസ്റ്റിലായത്. ഡിവൈഎസ്പി സി.ആര്‍. സന്തോഷും സംഘവുമാണ് അറസ്റ്റു ചെയ്തത്.

കേരള, തമിഴ്‌നാട് പൊലീസ് സേനയ്ക്കു തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയാണ്. 2003ല്‍ വെള്ളിക്കുളങ്ങരയില്‍ തോക്കു കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും അതേ വര്‍ഷം പാലക്കാട് നെന്മാറയില്‍ വഴിയാത്രക്കാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചു പണംതട്ടിയെടുത്തതിനും 2004ല്‍ കോയമ്പത്തൂരില്‍ സ്വണ വ്യാപാരിയെ കാര്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുസ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണ്

തമിഴ്‌നാട് വെല്ലൂരില്‍ ഹരിയും കൂടെയുള്ള യുവതിയും ചേര്‍ന്നു ഒരു വീട്ടിലെ മുഴുവന്‍ ആളുകളേയും ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കി കൊള്ളയടിച്ചതിനും ഇതിനടുത്ത വീട്ടിലെ കാറുമായി രക്ഷപെട്ടതിനും കേസുകള്‍ നിലവിലുണ്ട്. പൊലീസ് പിടിയിലായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാര്‍ക്കു ഉഴുന്നുവടയില്‍ മയക്കുമരുന്നു നല്‍കി ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സിനിമാ തിയറ്ററുകളിലും ട്രെയിനുകളിലുംആളുകളുമായി ചങ്ങാത്തം സ്ഥാപിച്ചു ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ത്ത് നല്‍കി കൊള്ളയടിച്ചതിനും വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button