ന്യൂയോര്‍ക്ക്: കുട്ടികളെ ഉറക്കിക്കിടത്തിയാലും അവര്‍ ഉറങ്ങുക തന്നെയാണോ എന്ന് നോക്കുന്ന ശീലം പല അമ്മമാര്‍ക്കും ഉണ്ട്. എന്നാല്‍ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന മകനെ നോക്കിയ മരിത്സ സിബലസ് എന്ന അമ്മയ്ക്ക് ഉണ്ടായത് മറ്റൊരു ദുരനുഭവമാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ബേബി മോണിറ്ററില്‍ നോക്കി കുഞ്ഞ് ഉറങ്ങുകയാണെന്ന് ഉറപ്പുവരുത്തുന്ന പതിവുണ്ട് മരിത്സയ്ക്ക്. അന്നും പതിവ് പോലെ അവര്‍ ബേബി മോണിറ്ററില്‍ നോക്കി. എന്നാല്‍ അവര്‍ ആ കാഴച കണ്ട് ഞെട്ടി വിറച്ചു. ശ്വാസം പോലും വിടാനാകാത്ത അവസ്ഥയില്‍ അവര്‍ സംതംഭിച്ച് നിന്നു.
കുഞ്ഞിനെ കിടത്തിയ തൊട്ടിലില്‍ അവനോടൊപ്പം മറ്റൊരു കുഞ്ഞ് കിടക്കുന്നു. തന്റെ മകനൊപ്പം കിടക്കുന്ന ‘പ്രേതക്കുഞ്ഞി’നെ കണ്ട് അവര്‍ക്ക് ശബ്ദ്ദിക്കാന്‍ പോലുമായില്ല. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം നടന്നത്. ഒടുവില്‍ എല്ലാം തന്റെ തോന്നലാകുമെന്ന് ഓര്‍ത്ത് അവര്‍ സ്വയം സമാധാനിച്ചു. എന്നാല്‍ അവര്‍ വിചാരിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍. സംഭവം മറ്റൊന്നായിരുന്നു. മകന്റെ തൊട്ടിലില്‍ ഇട്ടിരുന്ന കിടക്കയിലെ ഡിസൈന്‍ ആയിരുന്നു അവര്‍ക്ക് പ്രേതക്കുഞ്ഞായി തോന്നിയത്.
”18 മാസം പ്രായമായ മകനൊപ്പം ഒരു പ്രേതക്കുഞ്ഞാണുള്ളതെന്നാണ് കഴിഞ്ഞ രാത്രി ഞാന്‍ കരുതിയത്” – മരിത്സ ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ കണ്ണുകള്‍ കള്ളം പറഞ്ഞതാകാമെന്ന് കരുതി സമാധാനിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഉറങ്ങാന്‍ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. ആ കാഴ്ച എന്നിലേക്ക് തന്നെ ഇരച്ചുകയറിക്കൊണ്ടിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് സത്യം മനസ്സിലായി എന്നും ഇപ്പോള്‍ അതെന്തായിരുന്നു എന്നുള്ള വിശദീകരണം നല്‍കാന്‍ തനിക്ക് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ മരിത്സ കുഞ്ഞിനടുത്തെത്തി പരിശോധിച്ചതോടെ സംശയം മാറിക്കിട്ടി. കണ്ട കാഴ്ചയുടെ ഉത്തരവും മരിത്സയ്ക്ക് ലഭിച്ചു. ആ പ്രേതക്കുഞ്ഞ് മകന്റെ തൊട്ടിലിലെ കിടക്കയിലെ ഡിസൈന്‍ ആയിരുന്നു. കിടക്കയ്ക്ക് മുകളില്‍ ഷീറ്റ് വിരിക്കാന്‍ ഭര്‍ത്താവ് മറന്നുപോയിരുന്നുവെന്നും ചിത്രം കണ്ട് താന്‍ തെറ്റിദ്ധരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മരിത്സ വ്യക്തമാക്കി. മകനോടൊപ്പമുള്ള പ്രേതക്കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മരിത്സ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാണ്.
Post Your Comments