തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി പുതിയ വായ്പാ പദ്ധതിയുമായി സർക്കാർ. ‘3ആര്‍’ എന്ന പദ്ധതിയാണ് പുതിയതായി അവതരിപ്പിക്കുന്നത്. റീബില്‍ഡ് ( പുനര്‍നിര്‍മ്മാണം), റിവൈവല്‍ (പുനരുജ്ജീവനം), റീഫോംസ് (പരിഷ്കാരം) എന്നതാണ് 3 ആര്‍ പദ്ധതി. അസംഘടിതരായ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ചെറുകിട വ്യവസായം വിപുലപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
Read also: 1.36 കോടിയുടെ സ്വര്‍ണം ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞു രഹസ്യഭാഗത്ത് വെച്ച് കടത്തി : ആറുപേർ പിടിയിൽ
മത്സ്യത്തൊഴിലാളി സ്ത്രീകളെ 5 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ഓരോ അംഗങ്ങള്‍ക്കും 10,000 രൂപ വീതം 50,000 രൂപ ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ഈ 50,000 രൂപ ഇവര്‍ക്ക് ലോണായി നൽകും. തിരിച്ചടവ് കൃത്യമായി പാലിക്കുകയാണെങ്കില്‍ അടുത്ത ഘട്ടത്തില്‍ ഓരോ അംഗത്തിനും 2 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. കേരള ഗ്രാമീണ്‍ ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി. 3 വര്‍ഷമാണ് ലോണ്‍ കാലാവധി. ഇതിന് മുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ അടുത്ത ലോണ്‍ എടുക്കാം.
Post Your Comments