KeralaLatest NewsNews

കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് ജോളിയുടെ നിര്‍ണായക മൊഴി : സംശയമുന ഷാജുവിന് നേര്‍ക്ക് 

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് ജോളിയുടെ നിര്‍ണായക മൊഴി പുറത്ത്. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയിട്ടുള്ളത്. ഇതോടെ സംശയമുന ഷാജുവിലേയ്ക്കാണ് നീളുന്നത്. സിലി മരിച്ചതിനു ശേഷം സ്വര്‍ണത്തെ കുറിച്ച് സിലിയുടെ ബന്ധുക്കളുടെ ചോദ്യം ഉയര്‍ന്നപ്പോള്‍ ഷാജു പറഞ്ഞ കാര്യങ്ങളെല്ലാം കളവാണെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു.

Read Also : കൂടത്തായി കൊലപാതക പരമ്പര; ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി ഷാജു- സിലി ദമ്പതികളുടെ മകന്‍

സ്വര്‍ണത്തെ കുറിച്ച് ഷാജു പറഞ്ഞ കാര്യങ്ങള്‍ സിലിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കുന്നതിങ്ങനെ.

Read Also : കൂടത്തായി കൊലപാതകം: ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ പ്രതികരണം പുറത്ത്

ഡന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരങ്ങള്‍ ഇതോടെ കൂടയുണ്ടായിരുന്ന ജോളിയെ ഏല്‍പ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്. ആഭരണങ്ങള്‍ കാണാതയാതുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ജോളിയുടെ നിര്‍ണായക മൊഴി.

Read Also : കൂടത്തായി കൊലപാതക പരമ്പര കൊലയാളി ജോളിയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്ന ഡോക്ടറടക്കം പുറത്തുനിന്നുള്ള ആ മൂന്ന് പേരും നേരത്തെ മരണത്തിന് കീഴടങ്ങി

ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും സിലിയുടെ ബന്ധുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു.

വിവാഹ സമയത്ത് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ 40 പവനോളം സ്വര്‍ണവും ഇത് കൂടാതെ രണ്ട് മക്കള്‍ക്കായി നല്‍കിയ സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയാണ് കാണാതായത്. ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണമായിരുന്നുവെന്നും സേവ്യര്‍ പറയുന്നു. സിലി സ്വര്‍ണം വിറ്റിട്ടില്ലെന്നും സാമ്ബത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സേവ്യര്‍ പറയുന്നു.

മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തില്‍ ഉണ്ടായ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും സിലി ആഭരണങ്ങള്‍ ധരിച്ചിരുന്നു. സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തില്‍ ഇട്ടുവെന്നുമാണ് പറഞ്ഞത്. സിലി തന്നെ അറിയിക്കാതെ അങ്ങനെ ചെയ്യില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ സിലി സ്വര്‍ണം ഭണ്ഡാരത്തില്‍ ഇട്ടതായി ഷാജു തറപ്പിച്ചു പറഞ്ഞു.

സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വള സിലി ഒരു കാരണവശാലും ഭണ്ഡാരത്തില്‍ ഇടില്ലെന്ന് അമ്മ ഷാജുവിനോട് പറഞ്ഞു. ഇത് പ്രശ്നമായതിനെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ഷാജുവും ജോളിയും ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരനെ ഏല്‍പ്പിച്ചു.

വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്. സഹോദരന്‍ ഈ സ്വര്‍ണം സിലിയുടെ അലമാരയില്‍ വെച്ചുപൂട്ടാന്‍ ഷാജുവിനെ ഏല്‍പ്പിച്ചു. ഷാജു സ്വര്‍ണം അലമാരയില്‍ വെച്ച് പൂട്ടുകയും ചെയ്തു. മരിച്ചതിന് ശേഷം അലമാരയില്‍ വെച്ച സ്വര്‍ണം എങ്ങനെയാണ് സിലി വിറ്റുവെന്ന് പറയുന്നതെന്നും ഈ കാര്യം ഷാജുവിനോട് ചോദിച്ചപ്പോള്‍ വിറ്റുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തതെന്നും സേവ്യര്‍ പറഞ്ഞു. ഈ സംശയങ്ങളെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button