കൊച്ചി: കൊച്ചിയിൽ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍. വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാൽ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്നുമാണ് മേയര്‍ കുറ്റപ്പെടുത്തിയത്.
Read also: കൂടത്തായി കൊലപാതക പരമ്പര : അന്നമ്മയോട് ജോളിയ്ക്ക് പക ഉണ്ടാകാനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് ജോളി
ഇപ്പോള്‍ നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണ്. അതാണ് നഗരത്തെ വെള്ളത്തില്‍ മുക്കിയത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളുമാണ് ഉപയോഗിച്ചതെന്നും മേയർ വിമർശനം ഉന്നയിച്ചു.
Post Your Comments