![](/wp-content/uploads/2019/10/china-white.jpg)
കൊച്ചി : `കൊച്ചിയില്‍ ഏറ്റവും മാരകമായ മയക്കുമരുന്ന് പിടികൂടി . മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ഉന്‍മാദത്തിലാക്കുന്ന ‘ചൈന വൈറ്റ്’ ലഹരി മരുന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികളിലേയ്ക്ക് ഓര്‍ഡര്‍ അനുസരിച്ച് കൊണ്ടുവരികയായിരുന്ന ലഹരി മരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡുള്ള മുന്തിയ ഇനം ഹെറോയ്‌നാണ് ചൈന വൈറ്റ്. കേരളത്തിലേയ്ക്ക് വന്‍ തോതില്‍ ലഹരി മരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണു പിടിയിലായ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇംദാദുള്‍ ബിശ്വാസ്(33) എന്ന് എക്‌സൈസ് പറഞ്ഞു.
Read Also : കുഞ്ഞിനരികില്‍ പ്രേതശിശു, രാത്രി മുഴുവന്‍ മുറിക്കുള്ളില്‍ ഭയന്ന് വിറച്ച് അമ്മ
ഇയാളില്‍ നിന്ന് ആറു ഗ്രാം ചൈന വൈറ്റാണ് പിടികൂടിയത്. ഈ ഇനത്തിലുള്ള അഞ്ചു ഗ്രാം ലഹരി കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇടനിലക്കാര്‍ വഴി മൊത്തക്കച്ചവടമാണ് ഇയാള്‍ നടത്തിയിരുന്നത്. രണ്ടു മില്ലി ഗ്രാം ഹെറോയിന്‍ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കില്‍ ആലുവ, മാറമ്പിള്ളി ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ബംഗാളിലെ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയോടു അടുത്തുള്ള ജലംഗി എന്ന സ്ഥലത്തു നിന്നാണ് ഇയാള്‍ ലഹരി പദാര്‍ഥം വാങ്ങി കേരളത്തിലെത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments