കൊല്‍ക്കത്ത: നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തന്നെ ആക്രമിച്ചെന്ന ആരോപണവുമായി ഡാര്‍ജിലിങ് എംപി രാജു ബിസ്ത രംഗത്ത്. കാലിംപോങ്ങിലേക്കുള്ള യാത്രക്കിടെ ഏകദേശം നൂറോളം ടിഎംസി പ്രവര്‍ത്തകരാണ് ആക്രമിക്കാനെത്തിയതെന്നും തന്നെ വധിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Today there was an assassination attempt on me. I was on my way to inaugurate a new school building in Sinji, Kalimpong when drunk TMC supporters attacked me with Khukuri, Knives and pelted heavy Stones.@AmitShahOffice @HMOIndia @kishanreddybjp @BJP4Bengal @AmitShah @PMOIndia pic.twitter.com/5UX8uqc8UO
— Raju Bista (@RajuBistaBJP) October 22, 2019
ആയുധമേന്തിയ മദ്യപിച്ചെത്തിയ സംഘം ആദ്യം തന്‍റെ കൂടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. തനിക്കുനേരെ കല്ലേറുണ്ടായെന്നും നിരവധി ബിജെപി ജിജെഎം പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. പൊലീസ് സഹായത്തോടെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും എംപി ട്വിറ്ററില്‍ പങ്കുവെച്ചു.
Post Your Comments