Latest NewsKeralaNews

വ്യവസായിയുടെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടി; തട്ടിപ്പു സംഘം പൊലീസ് പിടിയിൽ

തിരുവനന്തപുരം: വ്യവസായിയുടെ കൈയിൽ നിന്നും 75 ലക്ഷം തട്ടിയെടുത്ത സംഘം പൊലീസ് പിടിയിൽ. പത്തു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നും 28 ലക്ഷം രൂപയും പൊലീസ് പിടിച്ചു. മുജീബ്, അർഷാദ്, ഹുസൈൻ, ഹാജ, സുജീർ, ഷംനാദ്, അസീം, ജീവരിഖാൻ, സുഭാഷ്, അരുണ്‍ ദേവ് എന്നിവരാണ് പിടിയിലായത്.

ALSO READ: വകുപ്പിൽ ഉയർന്നവർക്ക് റോട്ടിലും ആകാമോ? യതീഷ് ചന്ദ്ര നടത്തിയത് ഗുരുതരമായ ചട്ട ലംഘനം; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്

കണക്കിൽപ്പെടാത്ത പണമായതിനാൽ പരാതി നൽകില്ലെന്നു നിഗമനത്തിലായിരുന്നു അക്രമികള്‍. പക്ഷെ പണം നഷ്ടപ്പെട്ട വ്യാപാരി പൂവ്വാർ സ്റ്റേഷനിലെത്തി പരാതി നൽകി. ആറ്റിങ്ങൽ സ്വദേശിയായ അബ്ദുള്‍ നജീമിൽ നിന്നും ഞായാറാഴ്ച രാവിലെയാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സ്വർണ വ്യാപാരിയായ അബ്ദുള്‍ നജീമും പൂന്തുറ സ്വദേശിയായ മുജീബുമായി അടുപ്പത്തിലായിരുന്നു. നേരത്തെയും ഇരുവരും തമ്മിൽ സ്വർണത്തിന്‍റെയും ഭൂമിയുടെയും ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് മുതലാക്കിയാണ് മുജീബ് ഗൂഡാലോചന നടത്തിയത്.

ALSO READ: കാഴ്ച്ചപ്പാടിൽ തെറ്റുണ്ടായിരുന്നത് ഞാൻ തിരുത്തി, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പര്‍ പവറാക്കാനും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിലകൊള്ളുകയെന്നത് ഭാഗ്യമാണ്;- എ.പി. അബ്ദുള്ളക്കുട്ടി

ഹോട്ടലിൽ സംസാരിച്ചിരിക്കെ മുജീബിന്‍റെ നിർദ്ദേശ പ്രകാരം പലഭാഗത്തായി നിന്ന അക്രമിസംഘം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button