തിരുവനന്തപുരം: ‘ഓപ്പറേഷന് ബ്രേക്ക് ത്രൂ’വിലൂടെ കൊച്ചിയിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഇതുപോലെ ഒരു അനുഭവം കൊച്ചി നഗരവാസികള്‍ക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുന്കെയ്യടുക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Read also: ശാസ്ത്രലോകത്തെ കൗതുകത്തിലാക്കി വലയ സൂര്യഗ്രഹണം; കേരളത്തില്‍ ദൃശ്യമാകുന്നത് വയനാട്ടില്‍
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാ്ഴ്ച രാത്രിയാണ് ‘ഓപ്പറേഷന് ബ്രേക്ക് ത്രൂ’ ആരംഭിച്ചത്. പൊലീസ്- ഫയര്‍ഫോഴ്സ് , റവന്യൂ- പിഡബ്ല്യുഡി ഇറിഗേഷന്‍, കെ എസ്ഇബി കോര്പ്പറേഷന് തുടങ്ങിയവിടങ്ങളിലെ 2800-ല്‍ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചായിരുന്നു പദ്ധതി.
Post Your Comments