Latest NewsNewsInternational

കാനഡയില്‍ ഭരണമാറ്റമില്ല : ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തി

ഒട്ടാവ: കാനഡയില്‍ ഭരണമാറ്റമില്ല , ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തി. കാനഡയില്‍ തിങ്കളാഴ്ചനടന്ന പൊതുതിരഞ്ഞെടുപ്പിലാണ് നേരിയ മുന്‍തൂക്കത്തില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. 338 അംഗങ്ങളുള്ള സഭയില്‍ 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 157 സീറ്റുകള്‍ നേടാനേ ലിബറല്‍ പാര്‍ട്ടിക്ക് സാധിച്ചുള്ളൂ.

Read Also : ഇരു സൈന്യങ്ങൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ വഴി അപേക്ഷയുടെ അടവുനയവുമായി പാക്കിസ്ഥാൻ

ട്രൂഡോവിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 122 സീറ്റ് ലഭിച്ചു. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 24 സീറ്റുകളും ലഭിച്ചു. ആന്‍ഡ്രൂ ഷീര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു അഭിപ്രായസര്‍വേകളില്‍ മുന്‍തൂക്കം. അഴിമതിയാരോപണങ്ങള്‍ക്കു പിന്നാലെ വംശീയ നിലപാടുകളും സ്വീകരിച്ചെന്ന ആക്ഷേപങ്ങളാണ് ട്രൂഡോ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button