Latest NewsNewsBusiness

ബിഎസ്എന്‍എല്‍ പ്രതിസന്ധി തീര്‍ക്കാന്‍ പുതിയ പദ്ധതി

ന്യൂഡല്‍ഹി : ബിഎസ്എന്‍എല്‍ പ്രതിസന്ധി തീര്‍ക്കാന്‍ പുതിയ പദ്ധതി. സ്രര്‍ക്കാരിന്റെ പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പ്രവീണ്‍ കുമാര്‍ പര്‍വാര്‍. ദീപാവലിക്കു മുന്‍പ് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും കൊടുത്തുതീര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : ബിഎസ്എന്‍എല്‍ അടിമുടി മാറ്റത്തിലേയ്ക്ക് : 4-ജി സേവനം ഉടന്‍ : 4-ജി സിമ്മുകള്‍ സൗജന്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍

ഉപയോക്താക്കള്‍ വര്‍ധിക്കുന്നതിന്റെ കരുത്ത് ബിഎസ്എന്‍എല്ലിനുണ്ട്. 20,000 കോടിയിലേറെ രൂപ വരുമാനവും വലിയ സ്വാധീനവുമുള്ള സ്ഥാപനമാണിത്. ജീവനക്കാരുടെ എണ്ണം അടക്കം കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ ബിഎസ്എന്‍എല്ലിനുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറികടക്കാന്‍ കഴിയുന്ന പ്രക്ഷുബ്ധാവസ്ഥയിലൂടെയാണു കടന്നുപോകുന്നത്.

ഈ സാമ്പത്തിക വര്‍ഷം തന്നെ 4ജി സേവനം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയും പി.കെ. പര്‍വാര്‍ പങ്കുവച്ചു. 4ജിയുടെ അഭാവം ജിയോയുമായുള്ള മല്‍സരത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നോട്ടടിച്ചു. 4ജി വിതരണം ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കും. ബിഎസ്എന്‍എല്‍ രക്ഷാപദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും-പര്‍വാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button