തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ബാങ്കുകളെ ലയിപ്പിക്കുന്ന നയവും ബാങ്കിങ്‌മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളും ഒഴിവാക്കുക, വന്‍കിട കോര്‍പ്പറേറ്റ് ലോണുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സര്‍വിസ് ചാര്‍ജിന്റെയും പിഴയുടേയും പേരില്‍ ജനങ്ങളില്‍നിന്നു വന്‍ തുക ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
Post Your Comments