KeralaLatest NewsNews

പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ സിറിഞ്ച് കൊണ്ട് കുത്തിയ യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 16 വയസ്സുകാരിയെ സിറിഞ്ച് ഉപയോഗിച്ചു കുത്തിയ യുവാവ് പിടിയിൽ. കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍ വച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴും പെണ്‍കുട്ടി ഒഴിഞ്ഞുമാറി. തുടർന്ന് യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെണ്‍കുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സിറിഞ്ചില്‍ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്.

Read also: പ്രവാസി വോട്ടര്‍മാര്‍ ഒരു ലക്ഷം : വോട്ട് ചെയ്തവര്‍ കാല്‍ ലക്ഷം : പ്രവാസികളില്‍ ഭൂരിഭാഗലും മലയാളികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button