Alpam Karunaykku VendiLatest NewsKeralaNews

വൃക്ക തകരാറിലായ യുവതി സഹായം തേടുന്നു

കോട്ടയം•ചികിത്സ പിഴവുമൂലം ഇരുവൃക്കകളും തകരാറിലായ യുവതി വൃക്കമാറ്റി വയ്്ക്കാന്‍ സഹായം തേടുന്നു. ചേര്‍ത്തല വയലര്‍ ചിറയില്‍പറമ്പില്‍ സ്വാദിഷ(24) ആണ് സുമനസുകളുടെ സഹായം തേടുന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രസവ സംബന്ധമായ ശസ്ത്രക്രിയയുടെ സമയത്തുണ്ടായ പിഴവുമൂലം സ്വാദിക്ഷയുടെ ഇരുവൃക്കകളും തകരാറിലാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഒന്നരവര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചെയ്യുന്നു. ഒരുമാസം ഇതിനുമാത്രമായി 25000 രൂപ വേണം.

അമ്മ ഉഷ.പി വൃക്ക കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ ശസ്ത്രക്രിയക്ക് ലക്ഷങ്ങള്‍ വേണ്ടിവരും. നിര്‍ധന കുടുംബമായ ഇവര്‍ക്ക് ഇത്രയും പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. സ്വാദിഷയ്ക്ക് രോഗം വന്നതോടെ കയര്‍മാറ്റിന്റെ ഡിസൈന്‍ ചെയ്യുന്ന ഭര്‍ത്താവ് ദിനീഷിന് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇവര്‍ക്ക് ഒരു മകനുണ്ട് ദേവദര്‍ശ്. സ്വാദിഷയുടെ അച്ഛന്‍ സോമന്‍ രണ്ടുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചു.

സ്വാദിഷയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ ചേര്‍ത്തല എസ്ബിഐ ബ്രാഞ്ചില്‍ 35636414750 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSCode SBIN 0005046. ഫോണ്‍-9037103599.

കെ.വി ഹരിദാസ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button