ആലപ്പുഴ: മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ലെന്ന രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്‌എസ് നിലപാടിനെ പിന്തുണച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ് മുല്ലപ്പളളി രാമചന്ദ്രനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പരിഹസിച്ചു.
കോന്നിയിൽ മുന്നണികളെ ഞെട്ടിച്ച് ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളും തിരുത്തി പുതിയ സർവേ ഫലം
കേരളത്തിലെ മതേതരത്വത്തിന് എന്‍എസ്‌എസ് ഭീഷണിയാണെണെന്നും കോണ്‍ഗ്രസ് എന്‍എസ്‌എസിന്‍റെ കുഴിയില്‍ വീണു കിടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്‌എസിന്റെ നിലപാടുകള്‍ മുല്ലപ്പള്ളി പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെയും വെള്ളാപ്പള്ളി പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments