തിരുവനന്തപുരം: രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണയന്നൂര്‍, കൊച്ചി താലൂക്കുകളിലായിഅഞ്ച് ഇടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നത്. 270 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ഇന്നലെ അര്‍ധരാത്രിയോടെ പെയ്ത മഴയെ തുടര്‍ന്നാണ് കൊച്ചി നഗരം വെള്ളത്തിലായത്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. കളമശ്ശേരിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. പോളിങ് ബൂത്തുകളില്‍ വെള്ളം കയറിയത് വോട്ടെടുപ്പ് വൈകാൻ കാരണമായി. ചില ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗതവും താറുമാറായി. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറി
ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. ളെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
Post Your Comments