Latest NewsKeralaNews

കൊച്ചിയിലെ വെള്ളക്കെട്ടിന് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പരിഹാരമാകുന്നു 

കൊച്ചി; കൊച്ചിയിലെ വെള്ളക്കെട്ടിന് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പരിഹാരമാകുന്നു. കൊച്ചിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നഗരം വെള്ളത്തില്‍ മുങ്ങിയത് നിമിഷനേരങ്ങള്‍ കൊണ്ടായിരുന്നു. അതിന് പിന്നാലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വരികയും ചെയ്തു.. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം അടിയന്തര നടപടി കൈക്കൊണ്ടത്.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് നടപ്പാക്കുന്നത്. സിറ്റി പോലീസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ , ജിസിഡിഎ , കോര്‍പറേഷന്‍ , എല്‍എസ്ജിഡി , പിഡബ്ല്യൂഡി തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തിക്കുക. ഓപ്പറേഷന്റെ ഭാഗമായി ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ കാനകള്‍ വൃത്തിയാക്കി തുടങ്ങി.

അടഞ്ഞ ഓടകളും , സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസപ്പെടുത്തി അനധികൃതമായ കയ്യേറ്റങ്ങളുമാണ്അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. ഇതിന് പരിഹാരം കാണുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button