Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്തെ പെട്രോൾ വില കുറഞ്ഞു

റിയാദ്: പെട്രോൾ വിലയിൽ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവിൽ 1.53 റിയാലായിരുന്നു വില. 95 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 2.18 റിയാലിൽ നിന്ന് 2.05 റിയാലായി കുറച്ചു.ഒക്ടോബർ 20 (ഞായറാഴ്ച) മുതൽ പുതിയ നിരക്ക് നിലവിൽ വന്നതായി സൗദി അരാംകോ അറിയിച്ചു. ഈ വര്‍ഷത്തെ അവസാന പാദ വര്‍ഷ നിരക്കുകളാണ് നിലവില്‍വന്നത്. മൂന്നു മാസത്തിലൊരിക്കലാണ് പെട്രോൾ വില പുനഃപരിശോധിക്കുക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ കയറ്റുമതിക്കനുസരിച്ചുള്ള വ്യത്യാസം പ്രാദേശിക വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുമെന്നു അരാംകോ അറിയിച്ചു.

Also red : വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നു; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button