ഓരോ ദിവസവും ആരംഭിക്കുന്നതു നല്ല പ്രാതലോടുകൂടിയാവണം. ഒരു സമ്പൂര്‍ണ സമഗ്ര പ്രാതല്‍ എന്നു പറഞ്ഞാല്‍ അതില്‍ പ്രൊട്ടീന്‍, വിറ്റമിന്‍ തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ വേണം. ഒപ്പം ധാതുലവണങ്ങളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം നാരുകളും ഉണ്ടായിരിക്കണം.
പ്രാതല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. കഴിക്കാതിരിക്കുകയുമരുത്. അങ്ങനെ ചെയ്യുന്നവര്‍ ദിവസം മുഴുവനും ക്ഷീണിതരായിരിക്കും. പെട്ടെന്നു ശുണ്ഠിപിടിക്കും. അസ്വസ്ഥതയുള്ളവരുമായിരിക്കും.
പോഷകപ്രധാനമായ പ്രാതല്‍ കഴിക്കുന്ന കുട്ടികള്‍ കൂടുതല്‍ ഓര്‍മ ശക്തിയുള്ളവരും കണക്കുകള്‍ വേഗം ചെയ്യാന്‍ കഴിയുന്നവരും കൂടുതല്‍ ശ്രദ്ധാലുക്കളുമാണെന്നു കണ്ടെത്തി. ശരീരത്തിന് ഒരു ദിവസം രക്തത്തിലെ ഗൂക്കോസ് നില ഇന്ധനമെന്ന പോലെ നിറച്ചു ക്രമപ്പെടുത്താന്‍ കിട്ടുന്ന അവസരമാണു പ്രാതല്‍ സമയം. പ്രാതല്‍ കഴിക്കാത്ത കുട്ടികളില്‍ പിന്നീടു പ്രമേഹസാധ്യത കൂടുമെന്നും പഠനങ്ങളുണ്ട്. തലേദിവസത്തെ അത്താഴശേഷം 5-8 മണിക്കൂര്‍ കഴിഞ്ഞാണ് പ്രാതല്‍ എന്ന ഇന്ധനം ശരീരത്തിനു നല്‍കുന്നത് എന്ന് പ്രത്യേകം ഓര്‍മിക്കണം.
Post Your Comments