വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറിന്റെ മണം മലയാളിയ്ക്ക് ചൂടൂ പോകാത്ത ഓര്‍മ്മയാണ്. ഇലയടയും ഇലയില്‍ പൊള്ളിച്ച കരിമീനുമെല്ലാം കേരളത്തിന്റെ തനതു വിഭവങ്ങളുമാണ്. വാഴയിലയില്‍ ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടും കഴിക്കുന്നതു കൊണ്ടുമുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്.
ദഹിക്കാന്‍ പ്രയാസമായതു കൊണ്ടാണ് വാഴയിലയെ ഭക്ഷണമായി ഉള്‍പ്പെടുത്താന്‍ കഴിയാത്തത്. അതിനാള്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നു. ഇങ്ങനെ ഇലയിലെ പോഷകങ്ങളെല്ലാം നമുക്ക് ലഭിക്കും.
വാഴയിലയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്. ഇലയിലെ എപ്പിഗാലോകറ്റേച്ചിന്‍ഗാലേറ്റ് (EGCG) പോലുള്ള സംയുക്തങ്ങള്‍ ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
വാഴയിലയിലെ ഭക്ഷണത്തിന് പ്രത്യേക ഗന്ധമേകുന്ന ഇലയിലെ മെഴുക് പോലുള്ള ആവരണവും ഏറെ പ്രത്യേകതയുള്ളതാണ്. ഇലയിലേക്ക് ചൂട് ഭക്ഷണം വിളമ്പുമ്പോള്‍ ഈ മെഴുക് ഉരുകുകയും അതിന്റെ ഗന്ധം ഭക്ഷണത്തിന് ലഭിക്കുകയും ചെയ്യും. ഭക്ഷണത്തിന് രുചി വര്‍ദ്ധിക്കാനും ഇത് കാരണമാണ്.
Post Your Comments