ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ വിധി സംബന്ധിച്ച് വിവിധ മുസ്ലിം സംഘടനകള്‍ പ്രതികരണം അറിയിച്ച് രംഗത്ത് എത്തി. സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ഭാവി തലമുറയെക്കൂടി കണക്കിലെടുക്കണമെന്നാണ് മുസ്ലിം സംഘടനകള്‍ പ്രതികരണം അറിയിച്ചത്. സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ അപേക്ഷയിലാണ് കേസിലെ കക്ഷികളായ മുസ്ലിം സംഘടനകള്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
Read Also : അയോധ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
അയോധ്യ കേസിലെ കക്ഷികളോട് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച മുസ്ലിം സംഘടനകള്‍ എഴുതി നല്കിയ വാദങ്ങളുടെ വിശദാംശങ്ങളാണ് പുറത്ത് വന്നത്.
Read Also : അയോധ്യ കേസ്: സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് മേധാവിക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി നിർദ്ദേശം
ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. ഒപ്പം രാജ്യത്തിന്റെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. വിധിയുടെ സത്ത എന്താകണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍ അങ്ങനെ തീരുമാനിക്കുമ്പോള്‍ ഭാവി തലമുറ മനസ്സിലുണ്ടാകണമെന്നും അപേക്ഷയില്‍ പറയുന്നു.
Post Your Comments