ഭോപ്പാല്‍: വീടിന്റെ രണ്ടാംനിലയില്‍നിന്ന് വീണ മൂന്നുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൡ്ക്കുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് വീണത്. താഴേയ്ക്കു വീണ കുട്ടി അതുവഴിയെത്തിയ സൈക്കിള്‍ റിക്ഷയുടെ സീറ്റിലേക്ക് കൃത്യമായി വീണതിനാല്‍ ഒരുപോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ടീകംഗഢില് വെള്ളിയാഴ്ചയായിരുന്നു സംഭവം.
രണ്ടാംനിലയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ബാല്‍ക്കണിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കൈവരിയില്‍ പിടിച്ച് തൂങ്ങിയപ്പോള്‍ താഴേക്ക് തെന്നിവീഴുകയായിരുന്നു. ഏകദേശം 35 അടിയോളം ഉയരത്തില്‍നിന്ന് താഴേക്ക് വീണ കുട്ടി ഭാഗ്യവശാല്‍ റോഡിലുണ്ടായിരുന്ന സൈക്കിള്‍ റിക്ഷയിലാണ് സുരക്ഷിതമായി എത്തിയത്. ഉടന്‍തന്നെ മാതാപിതാക്കളും ബന്ധുക്കളും ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സി.ടി. സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയെന്നും മകന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പിതാവ് ആശിഷ് ജെയ്ന്‍ പറഞ്ഞു.
ദൈവതുല്യനായ മനുഷ്യനാണ് ആ സമയം റിക്ഷയുമായി അതുവഴി എത്തിയതെന്നും അദ്ദേഹമാണ് മകന്റെ ജീവന് രക്ഷിച്ചതെന്നും ആശിഷ് പ്രതികരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments