Latest NewsSaudi ArabiaNewsGulf

ടാക്‌സി നിരക്കുകളില്‍ മാറ്റം

റിയാദ് : ടാക്‌സി നിരക്കുകളില്‍ മാറ്റം. സൗദിയിലാണ് ടാക്‌സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത് പുതുക്കിയ നിരക്കനുസരിച്ചു പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജ്. അഞ്ചര റിയാല്‍ മുതലായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ശേഷം ഓരോ കിലോമീറ്ററിനും ഒരു റിയാല്‍ എട്ടു ഹലാല വീതമായിരിക്കും നിരക്ക്. 4 യാത്രക്കാര്‍ക്കുള്ള ടാക്‌സികളില്‍ 10 റിയാല്‍ മിനിമം നിരക്കായി നിശ്ചയിച്ചിട്ടുണ്ട്.

അഞ്ചര റിയാല്‍ മുതലായിരിക്കും വാഹനങ്ങളിലെ മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഓരോ കിലോമീറ്ററിനും 1 റിയാല്‍ 8 ഹലാല വീതമായിരിക്കും മീറ്ററിലെ ചാര്‍ജ്ജ്. മിനിറ്റിനു 80 ഹലാല വെച്ച് വെയ്റ്റിങ് ചാര്‍ജ്ജും ഈടാക്കും. പ്രത്യേക സാഹചര്യങ്ങളില്‍ വാഹനമോടുന്ന സ്പീഡ് മണിക്കൂറില്‍ 20 ഓ അതില്‍ താഴെയോ ആണെങ്കിലും മിനിറ്റിനു 80 ഹലാല വെച്ച് ചാര്‍ജ്ജ് നല്‍കണം.

കിലോമീറ്റര്‍ ചാര്‍ജ്ജും വെയ്റ്റിംഗ് ചാര്‍ജ്ജും എല്ലാ സമയങ്ങളിലും ഒരുപോലെയായിരിക്കും. എന്നാല്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 വരെ മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന നിരക്ക് 10 റിയാല്‍ മുതലായിരിക്കും. വെള്ളി ശനി എന്നീ വാരാന്ത്യ അവധി ദിനങ്ങളില്‍ പുലര്‍ച്ചെ 2 മുതല്‍ 6 വരെയായിരിക്കും ഈ നിരക്ക്.

അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ക്കുള്ള ടാക്‌സികളില്‍ 6 റിയാല്‍ മുതലായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. കിലോ മീറ്റര്‍ ചാര്‍ജ്ജ് 2 റിയാലും വൈറ്റിംങ് ചാര്‍ജ്ജ് മിനിറ്റിനു 90 ഹലാലയുമായിരിക്കും. വിവിധ ചിലവുകള്‍ പരിഗണിച്ചു ഓരോ 5 വര്‍ഷങ്ങളിലും ടാക്‌സി ചാര്‍ജ്ജുകള്‍ പുതുക്കി നിശ്ചയിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button