Latest NewsKeralaNews

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ വീണ്ടും ഏറ്റുമുട്ടലിന് : 1934 ലെ സഭ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ ഓര്‍ത്തഡോക്സ് സഭ ഹാജരാക്കണം : സര്‍ക്കാറിന് യാക്കോബായ സഭയുടെ കത്ത്

തിരുവനന്തപുരം : ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ വീണ്ടും ഏറ്റുമുട്ടലിന് . 1934 ലെ ഓര്‍ത്തഡോക്‌സ് സഭ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ സംബന്ധിച്ച് സര്‍ക്കാറിന് യാക്കോബായ സഭയുടെ കത്ത്. 1934ലെ സഭ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ ഓര്‍ത്തഡോക്സ് സഭയോട് വീണ്ടും ആവശ്യപ്പെടണമെന്ന് സര്‍ക്കാരിനോട് യാക്കോബായ വിഭാഗം. യാക്കോബായ സഭാ ട്രസ്റ്റി സി കെ ഷാജി അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.

Read Also : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം; യാക്കോബായ വിശ്വാസികൾ നൽകിയ പുതിയ റിട്ട് ഹര്‍ജി പരിഗണിച്ചില്ല

ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി രണ്ടിന് ഓര്‍ത്തഡോക്സ് സഭക്ക് കത്തയച്ചിരുന്നുവെങ്കിലും സഭ ഇത് ഹാജരാക്കിയില്ല. തുടര്‍ന്നാണ് യാക്കോബായ സഭ സര്‍ക്കാരിന് കത്തയച്ചത്. ഭരണ ഘടനയുടെ യഥാര്‍ത്ഥ കോപ്പി തങ്ങളുടെ കൈവശമുണ്ടെന്നും യാക്കോബായ സഭ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button