ബെംഗളൂരു: വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ അധ്യാപകനെ സ്കൂളില്‍നിന്ന് പിരിച്ചുവിട്ടു. ബംഗളൂരുവിലെ രാജാജി നഗറിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സഹപാഠികളാണ് ഇംഗ്ലീഷ് ഭാഷാ അധ്യാപകനായ ഹരീഷ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ചോദ്യത്തിന് ഉത്തരം പറയാതിരുന്ന വിദ്യാര്‍ഥിയെ ഹരീഷ് മര്‍ദിച്ചു.
വിദ്യാര്‍ഥി കൈകള്‍ ഉപയോഗിച്ച് തടഞ്ഞതോടെ നിയന്ത്രണം വിട്ട അധ്യാപകന് നടുത്തളത്തിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചു. ചൊവ്വാഴ്ച നടന്ന മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ നടപടിയെടുത്തത്. ഹരീഷിന്റെ പേരില്‍ പൊലീസ് കേസെടുത്തു. രണ്ട് മാസം മുന്‍പാണ് ഹരീഷ് ഈ കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. അതേസമയം മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി പിന്നീട് ക്ലാസിലെത്തിയിട്ടില്ല.
Post Your Comments