KeralaLatest NewsNews

കോന്നിയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജിനീഷ് കുമാർ ശബരിമല കുടിവെള്ള ശുചീകരണ പദ്ധതികളിൽ വൻ അഴിമതി നടത്തി; സിപിഎം മുൻ വനിത പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തൽ പുറത്ത്

പത്തനംതിട്ട: കോന്നിയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജിനീഷ് കുമാർ ശബരിമല കുടിവെള്ള ശുചീകരണ പദ്ധതികളിൽ വൻ അഴിമതി നടത്തിയിട്ടുള്ളതായി സിപിഎം മുൻ വനിത പഞ്ചായത്ത് അംഗം വെളിപ്പെടുത്തി. അഴിമതിയുടെ തെളിവുകൾ പുറത്തുവിട്ട മുൻ വനിത പഞ്ചായത്ത് അംഗത്തെ ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ മാരക ആയുധങ്ങളുമായി വീട്ടിൽ കയറി ആക്രമിക്കുകയും, അവരുടെ രണ്ടു വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്‌തു. 2014 ജനുവരിയിലാണ് സംഭവമെന്ന് അവർ പറഞ്ഞു. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ മുൻ വനിത പഞ്ചായത്ത് അംഗം ഇത് സംബന്ധിച്ച് പരാതി നൽകി.

ALSO READ: കെ. സുരേന്ദ്രനുവേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

പാർട്ടിയുടെ അറിവോടെ നടക്കുന്ന അഴിമതിയെക്കുറിച്ച് ഇവർ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അതിനുശേഷം കടുത്ത മാനസിക പീഡനവും, ആക്രമണവും ഉണ്ടായി. തുടർന്ന് മെമ്പർ സ്ഥാനം രാജി വെയ്ക്കുകയും, ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌തു. കടുത്ത വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണ് ജനീഷ് കുമാർ എന്ന് ഇവർ ആരോപിച്ചു. തനിക്കെതിരെ ഉണ്ടായ സംഭവത്തിൽ പാർട്ടി തലത്തിൽ ജനീഷ് കുമാറിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

ALSO READ: അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാളെ ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടർമാർ, 896 പോളിംഗ് ബൂത്തുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button